04:22pm 07 November 2026
NEWS
പി.എച്ച്.സി.സിയുടെ ‘ബാക്ക് ടൂ സ്കൂൾ’ പ്രചാരണം വിജയകരം; 299 സർക്കാർ സ്കൂളുകളിലായി ലക്ഷക്കണക്കിന് വിദ്യാർത്ഥികളിലേക്ക് ആരോഗ്യ സന്ദേശമെത്തിച്ചു


21/09/2026  01:27 PM IST
nila
പി.എച്ച്.സി.സിയുടെ ‘ബാക്ക് ടൂ സ്കൂൾ’ പ്രചാരണം വിജയകരം; 299 സർക്കാർ സ്കൂളുകളിലായി ലക്ഷക്കണക്കിന് വിദ്യാർത്ഥികളിലേക്ക് ആരോഗ്യ സന്ദേശമെത്തിച്ചു

 


​ദോഹ: പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷന്റെ (PHCC) സ്കൂൾ ഹെൽത്ത് പ്രോഗ്രാം ആൻഡ് സർവീസസ് ഡിപ്പാർട്ട്‌മെന്റ് നടപ്പിലാക്കിയ 2026–2027 അക്കാദമിക് വർഷത്തെ ‘ബാക്ക്-ടു-സ്കൂൾ’ ആരോഗ്യ പ്രചാരണ പരിപാടി വിജയകരമായി പൂർത്തിയായി. ‘ആരോഗ്യമുള്ള ശരീരങ്ങൾ ശക്തമായ രാഷ്ട്രങ്ങളെ കെട്ടിപ്പടുക്കുന്നു’ എന്ന പ്രമേയത്തിൽ ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 10 വരെ 12 ദിവസങ്ങളിലായാണ് പ്രചാരണം സംഘടിപ്പിച്ചത്.
​ലക്ഷ്യമിട്ട സർക്കാർ സ്കൂളുകളിൽ 94.9 ശതമാനം കവറേജ് നേടാൻ പ്രചാരണത്തിന് സാധിച്ചു. ആകെ 299 സർക്കാർ സ്കൂളുകളിലായി നടന്ന പരിപാടികളിലൂടെ 4,96,536 വിദ്യാർത്ഥികളും, 3,65,644 രക്ഷിതാക്കളും, 64,528 സ്കൂൾ ജീവനക്കാരും ഉൾപ്പെടെ 9,26,708 പേരിൽ ആരോഗ്യ സന്ദേശങ്ങൾ എത്തിക്കാൻ കഴിഞ്ഞതായി പി.എച്ച്.സി.സി വ്യക്തമാക്കി.
​70 ശതമാനം വിദ്യാർത്ഥി പങ്കാളിത്തമാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും, പ്രതീക്ഷകളെ മറികടന്ന് 77.47 ശതമാനം വിദ്യാർത്ഥികൾ പരിപാടികളിൽ സജീവമായി പങ്കെടുത്തു. പരമ്പരാഗത ബോധവൽക്കരണ രീതികൾക്കപ്പുറം ബോധവൽക്കരണ സെഷനുകൾ, വർക്ക്‌ഷോപ്പുകൾ, വിവിധ മത്സരങ്ങൾ, ആക്റ്റിവിറ്റികൾ എന്നിവയിലൂടെ ഡിജിറ്റൽ ഉപകരണങ്ങളുടെ മിതമായ ഉപയോഗം, കൃത്യമായ ഉറക്കം, ഭക്ഷണക്രമം, കായിക വ്യായാമം, മാനസിക ആരോഗ്യം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി.
​വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സ്കൂൾ അധികൃതരുടെയും സഹകരണമാണ് ഈ മികച്ച വിജയത്തിന് പിന്നിലെന്ന് സ്കൂൾ ഹെൽത്ത് പ്രോഗ്രാം മാനേജർ ഡോ. ലൈല അബ്ദുള്ള അൽ ദഹ്നൈം പറഞ്ഞു. ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നത് ശക്തമായ ഒരു രാഷ്ട്രത്തിന്റെ നിർമ്മിതിക്ക് അത്യന്താപേക്ഷിതമാണെന്നും പുതിയ അക്കാദമിക് വർഷത്തിൽ ഇത്തരം ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടർന്നും നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img